Trending

നെടുങ്കണ്ടത്ത് തേനിച്ചയുടെ കുത്തേറ്റ് എണ്‍പത്തിയഞ്ചുകാരി മരിച്ചു






ഇടുക്കി നെടുങ്കണ്ടത്ത് തേനിച്ചയുടെ കുത്തേറ്റ് എണ്‍പത്തിയഞ്ചുകാരി മരിച്ചു. അന്‍പതേക്കര്‍ പനച്ചിക്കമുക്കത്ത് എം.എന്‍.തുളസിയാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീടിന്റെ മുന്‍വശത്ത് ഇരിക്കുമ്പോഴായിരുന്നു ആക്രമണം. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ചികില്‍സയിലിരിക്കെയാണ് മരണം.  

Post a Comment

Previous Post Next Post