താമരശ്ശേരി: മലയോര മേഖലയിലെ പാവപ്പെട്ടവർക്ക് ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സ്കാനിംഗ് മുടങ്ങി.
റേഡിയോളജിസ്റ്റ് ഇല്ലാത്തത് കാരണം 4 മാസത്തോളമായി ആശുപത്രിയിൽ സ്കാനിംഗ് മുടങ്ങിക്കിടക്കുകയാണ്.
ഗർഭിണികളും, രോഗികളുമടക്കമുള്ളവർ സകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇതു മൂലം ഏറെ ദുരിതങ്ങൾ അഭിക്കുന്നതിനു പുറമെ രോഗികൾക്ക് സാമ്പത്തിക നഷ്ടവും നേരിടുകയാണ്. ആരോഗ്യ ഇൻഷ്യുറൻസ് പരിരക്ഷയുള്ളവർക്ക് സ്കാനിംഗിന് വേണ്ടി വരുന്നതുക ഇൻഷൂറൻസ് കാർഡിൽ നിന്നും ലഭിക്കേണ്ടതാണ്, എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്കാനിംഗ് നടത്തുംമ്പോൾ ഈ ആനുകൂല്യവും ലഭ്യമാകില്ല.
ഇതിനു പുറമെ ആശുപത്രി സൂപ്രണ്ട് വിരമിച്ച ഒഴിൽ പകരം നിയമനം നടക്കാത്തതും, മറ്റാരും ചുമതല ഏൽക്കാത്തതും ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുന്നുണ്ട്.