Trending

കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍






ബത്തേരി: കഞ്ചാവും എം.ഡി.എം.എയുമായി വിവിധ കേസുകളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.


കണ്ണൂര്‍, വെള്ളൂര്‍, പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജ് (27), മേപ്പാടി സ്വദേശിയായ നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന കോലത്തൂര്‍, എബിന്‍ കെ.മാത്യു (33), കോഴിക്കോട് താമരശ്ശേരി, വലിയ പറമ്പില്‍ വീട്ടില്‍ അലന്‍ പീറ്റര്‍ (22), തൃശൂര്‍, ചാവക്കാട്, രായംമരക്കാര്‍, സൈനുല്‍ സമാന്‍(20) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.മുത്തങ്ങ, തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടിയത്. സുതിന്‍ രാജില്‍ നിന്ന് 12 ഗ്രാം കഞ്ചാവും, എബിനില്‍ നിന്ന് 0.27 ഗ്രാം എം.ഡി.എം.എയും, അലന്‍ പീറ്ററില്‍ നിന്ന് 144.50 ഗ്രാം കഞ്ചാവും, സൈനുല്‍ സമാനില്‍ നിന്ന് 13.73 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ബത്തേരി എസ്.ഐമാരായ സി.എം. സാബു, എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്

Post a Comment

Previous Post Next Post