Trending

വൻ മയക്കു മരുന്ന് വേട്ട








കുറ്റ്യാടി:  വില്പനക്കായി എത്തിച്ച മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് പേരെ കോഴിക്കോട് റൂറൽ എസ്.പി ഡോ.അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ കീഴിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.



   കുറ്റ്യാടി, കക്കട്ടിൽ,ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43),കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരെയാണ്
ഇന്ന് രാവിലെ ആറേ മുക്കാൽ മണിയോടെ കുറ്റ്യാടി ചുരത്തിലെ തൊട്ടിൽ പാലം ചാത്തൻകോട്ട് നട എന്ന സ്ഥലത്ത് വെച്ച് തൊട്ടിൽപാലം പോലീസും റൂറൽ എസ്.പി യുടെ സംഘവും ചേർന്ന് പിടികൂടിയത്.
    മൈസൂരിൽ നിന്നും വാങ്ങിയ 96.680 ഗ്രാം എം ഡി എം എ
എ,,9.300ഗ്രാം കഞ്ചാവ് എന്നിവ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വില്പനക്കായി കൊണ്ട് വരുന്നതിനിടെയാണ് ഇവർ പിടിയിലാവുന്നത്.കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷൻ മയക്കു മരുന്നു സംഘത്തിൽ പെട്ടായാളാണ് സിറാജ്. നിരവധി
വധശ്രമക്കേസുകളിലും ഇയാൾ പ്രതിയാണ്. നാട്ടിൽ ജീവകാരുണ്യ -സാമൂഹ്യ പ്രവർത്തനം നടത്തുന്നതിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടവും നടത്തിയിരുന്നത്.ജസീർ ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വന്ന്‌ സിറാജിന്റെ കൂടെ ലഹരി കച്ചവടം നടത്തുകയായിരുന്നു.
KL-55-T-7900 നമ്പർ പോളോ കാറിന്റെ സീറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്.പിടികൂടിയ എം ഡി എം എ.ക്ക് അഞ്ചു ലക്ഷം രൂപ വരും.
           തൊട്ടിൽപാലം എസ്.ഐ  എം പി.വിഷ്ണു  സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്‌ ബാബു, പി.ബിജു, എ.എസ്.ഐ മാരായ വി.വി.ഷാജി, വി.സി.ബിനീഷ്, വി.സദാനന്ദൻ,,സീനിയർ സി.പി.ഒ മാരായ അനിൽകുമാർ,,എൻ. എം ജയരാജൻ,,പി.പി.ജിനീഷ്,,കെ.ദീപക്,, ഇ.കെ.അഖിലേഷ്,, ടി.വിനീഷ്,,എൻ. എം.ഷാഫി,,ഇ. കെ. മുനീർ,,സി. സിഞ്ചുദാസ്,, കെ.കെ.ജയേഷ്,, കെ. കെ.അബ്ദുൽ റഫീഖ്,, സി കെ നിജിൽ,, സുമേഷ് കുമാർ,, പി.പി.അജേഷ്,,അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post