Trending

സാമൂഹിക സുരക്ഷാ – ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചു; വിഷുവിന് മുമ്പ് രണ്ടു ഗഡുക്കള്‍ കൂടെ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി







വിഷു, റംസാന്‍, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിനാവകാശപ്പെട്ട നികുതി വിഹിതവും പല കേന്ദ്ര പദ്ധതി വിഹിതങ്ങളും ചെലവാക്കല്‍ ശേഷിക്ക് മുകളില്‍ വന്ന അനധികൃത നിയന്ത്രണങ്ങളും മൂലം പെന്‍ഷന്‍ വിതരണത്തില്‍ ചില തടസ്സങ്ങളുണ്ടായി. ഈ പ്രതിസന്ധികളെ മറികടന്ന് പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


പോസ്റ്റിന്റെ പൂര്‍ണ രൂപം:

വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾ
പ്രമാണിച്ചു സാമൂഹ്യസുരക്ഷാ, ക്ഷേമനിധി
പെൻഷനുകൾ വിതരണം ചെയ്യാനാരംഭിച്ചു.
നിലവിൽ ഒരു ഗഡുവിന്റെ വിതരണം
നടന്നുകൊണ്ടിരിക്കുകയാണ്. വിഷുവിന്
മുൻപായി രണ്ട് ഗഡുക്കൾ കൂടെ സംസ്ഥാന
സർക്കാർ വിതരണം ചെയ്യും. നിലവിലെ
ഗഡുവിനൊടൊപ്പം 3200 രൂപ കൂടെ
ലഭിക്കുന്നതോടെ ഈ ആഘോഷ കാലത്ത്
പെൻഷൻ ഗുണഭോക്താക്കളിലേക്ക് 4800
രൂപയാണ് എത്തുന്നത്. 

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ
മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക
ലഭിക്കും. കേരളത്തിനാവകാശപ്പെട്ട നികുതി
വിഹിതവും പല കേന്ദ്ര പദ്ധതി വിഹിതങ്ങളും
ചെലവാക്കൽ ശേഷിക്ക് മുകളിൽ വന്ന
അനധികൃത നിയന്ത്രണങ്ങളും മൂലം പെൻഷൻ
വിതരണത്തിൽ ചില തടസ്സങ്ങളുണ്ടായി. ഈ
പ്രതിസന്ധികളെ മറികടന്ന് പെൻഷൻ
വിതരണം കാര്യക്ഷമമായി
മുന്നോട്ടുകൊണ്ടുപോവുകയാണ്. എല്ലാവരും
സംതൃപ്തിയോടും സന്തോഷത്തോടും പുലരുന്ന
കൂടുതൽ മെച്ചപ്പെട്ട കേരളമെന്നത് ഈ
സർക്കാരിന്റെ ജനകീയ ഉറപ്പാണ്. അതിനായി
നമുക്കൊരുമിച്ചു മുന്നേറാം.

Post a Comment

Previous Post Next Post