Trending

ഭിന്നശേഷി സൗഹൃദ മണ്ഡലമായി മാറ്റും: Dr.MK മുനീർ MLA




കട്ടിപ്പാറ: കൊടുവള്ളി മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ മണ്ഡലമായി മാറ്റുമെന്ന് Dr. MK മുനീർ MLA പ്രസ്താവിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യതീരം ക്യാമ്പസിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തും CRC (Composite Regional Centre for Skill Development, Rehabilitation and Empowerment of Persons with Disabilities - Kozhikode) യും ADIP പദ്ധതി പ്രകാരം പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.





മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും UDID കാർഡ്, മെഡിക്കൽ ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാത്തവർക്ക്  അടിയന്തിരമായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. സഹായ ഉപകരണങ്ങൾ ആവശ്യമുള്ള മുഴുവൻ പേർക്കും ഉപകരണങ്ങൾ കിട്ടുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതാണ്.



കട്ടിപ്പാറ പഞ്ചായത്തിൽ  നിന്നും മുൻപ് അപേക്ഷ നല്കിയ മുഴുവൻ പേർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ Dr. റോഷൻ ബിജിലി (ഡയറക്ടർ, CRC), Dr. ഗോപി രാജ് (റീഹാബിലിറ്റേഷൻ ഓഫീസർ, CRC ) എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അനിൽ ജോർജ്, അഷ്റഫ് പുലോട്,ബിന്ദു സന്തോഷ് (മെമ്പർ ), അനിത രവീന്ദ്രൻ (മെമ്പർ ), ഹക്കീം മാസ്റ്റർ (ചെയർമാൻ, പ്രത്യാശഭവൻ), മുംതാസ് (പ്രിൻസിപ്പാൾ, കാരുണ്യതീരം ക്യാമ്പസ് ), ജനപ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post