താമരശ്ശേരി: വീട്ടിൽ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട താമരശ്ശേരി ചുടലമുക്ക് അരേറ്റുംചാൽ ഫത്തഹുളളയുമായി ഇയാൾ താമസിച്ചിരുന്ന വീട്ടിലും, രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഒക്ടോബർ നാലിന് പ്രതി വാടകക്ക് താമസിച്ച വീട്ടിൽ നിന്നും 145 ഗ്രാം MDMA പോലീസ് പിടികൂടിയിരുന്നു.
വീടിനകത്ത് പരിശോധന നടക്കുന്ന അവസരത്തിലാണ് പുറത്ത് നിൽക്കുകയായിരുന്ന പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടത്.
പിന്നീട് കഴിഞ്ഞ ഫെബ്രുവരി മാസം 24 ന് 6 കിലോയോളം കഞ്ചാവുമായി ഫത്തഹുള്ളയേയും സുഹൃത്തിനേയും മുക്കത്തിനടുത്ത കുറ്റിപ്പാല എന്ന സ്ഥലത്തുവെച്ച് പോലീസ് ക്രൈം സ്ക്വാഡ് പിടികൂടുകയായിരുന്നു.
തുടർന്ന് റിമാൻ്റിലായ പ്രതിയെ താമരശ്ശേരി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ ഫത്തഹുള്ള4 മാസത്തോളം കേരളം, കർണാടക തുടങ്ങി സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയും ഇതിനിടക്ക് നാട്ടിലെത്തി മയക്കുമരുന്ന് വ്യാപാരം നടത്തുകയും ചെയ്തിതിരുന്നു.