കൊടുവള്ളി നഗരസഭയിലെ നാലാം ഡിവിഷനിൽപ്പെട്ട പോയിലങ്ങാടിയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി സ്ഥലവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്.
നാട്ടുകാരുടെപരാതിയെ തുടർന്ന് നഗരരസഭാ ഭരണാസമിതി 29/11/2016 മുതൽ പ്രവർത്തനം നിർത്തിവെപ്പിച്ച കരിങ്കൽ ക്വാറിക്ക് രണ്ടു മാസം മുമ്പാണ് വീണ്ടും അനുമതി നൽകിയത്. 31/01/2024 മുതൽ തുടർച്ചയായി 5 വർഷക്കാലത്തേക്ക് പ്രവർത്തികക്കുന്നതിന് മുഹമ്മദ് തമീം പി സി എന്ന വ്യക്തിക്കാണ് ലൈസൻസ് അനുവദിച്ചത്.
ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചതോടെ ചുറ്റുവട്ടത്തുള്ള 30 ൽ അധികം വീടുകൾക്ക് നിലവിൽ വിള്ളലേറ്റിട്ടുണ്ട്. സമീപത്തെ കുടിവെള്ള ടാങ്കിനും ക്വാറിയുടെ പ്രവർത്തനം ഭീഷണിയാണെന്ന് ജില്ലാ കലക്ടർക്കും, ആർ ഡി ഒക്കും, താമരശ്ശേരി ഡിവൈഎസ്പിപിക്കും നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.
നാട്ടുകാർ ക്വാറിയി ലേക്കുള്ള വാഹനങ്ങൾ തടഞ്ഞ അവസരത്തിൽ സ്ഥലത്തെത്തിയ കൊടുവള്ളി സിഐയുടെ നേത്യത്യത്തിലുള്ള പോലീസ് സംഘം വീടുകൾ പരിശോധിച്ചപ്പോൾ ഓരോ വീടുകൾക്കു മേറ്റ വിള്ളലുകൾ നേരിട്ട് ബോധ്യപ്പെടുകയും, നിയമപരമായി ക്വാറി പ്രവർത്തിക്കുന്നതിന് സ്ഥലത്തേക്ക് ആവശ്യമായ രീതിയിൽ റോഡില്ല എന്നും നിലവിൽ മൂന്നു മീറ്റർ വീതി മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ട് നൽകിയതുമാണ്.
എന്നാൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധന നടത്താതെയാണ് ക്വാറിക്ക് പ്രവർത്തന അനുമതി നൽകിയത് എന്നാണ് നാട്ടുകാരുടെ ആരോപണം. ക്വാറിക്കെതിരായ സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പൊയിൽ അങ്ങാടിയിൽ സമരപ്രഖ്യാപന കൺവൻഷൻ നടന്നു.
സമരം കെ പി സി സി അംഗം പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.സമരസമിതി കൺവീനർ ഒകെ രാജൻ, ഹംസ മാസ്റ്റർ, ടി വി രാജൻ, എൻ കെ അനിൽകുമാർ, സുരേന്ദ്രൻ, സലീം അണ്ടോണ, ഫുഹദ്, മുഹസിൻ തുടങ്ങിയവർ സംസാരിച്ചു.