താമരശ്ശേരി:രാരോത്ത് ഗവൺമെൻ്റ് മാപ്പിള ഹൈസ്കൂളിന് വേണ്ടി നിർമ്മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി. ഗവാസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നിസ ടീച്ചർ അധ്യക്ഷത വഹിച്ചു.
ചരിത്ര നേട്ടങ്ങളുമായി ഒരു നൂറ്റാണ്ട് പിന്നിട്ട ഈ പൊതു വിദ്യാലയം എസ്എസ്എൽസി പരീക്ഷകളിൽ തുടർച്ചയായ ഈ വർഷവും
19 ഫുൾ A+ ക ളോടെ 100% വിജയം നേടിയിട്ടുണ്ട്.
താമരശ്ശേരി സബ് ജില്ലയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ യു എസ് എസ്. നേടിയ ഈ വിദ്യാലയം നൂറിന്റെ നിറവിൽ ജൈത്രയാത്ര തുടരുകയാണ്.
എൽ എസ് എസ് ,എൻ എം എം എസ് ,
നു മാത്സ്, അൽ മാഹിർ തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച നേട്ടമാണ് ഈ വിദ്യാലയം കൈവരിച്ചത് .
കലാ,കായിക മേളകളിൽ സബ്ജില്ലാ ജില്ല സംസ്ഥാന തലങ്ങളിൽ വരെ കയ്യൊപ്പ് ചാർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
2024-25 അധ്യാന വർഷത്തെ വിജയോത്സവത്തിന്റെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ നിർവഹിച്ചു.
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ100% വിജയം നേടിയ വിദ്യാലയത്തിലെ മുഴുവൻ എസ്.എസ്.എൽ.സി വിദ്യാർഥികളെയും,എൽ എസ് എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കളെയും ചടങ്ങിൽ
മെമൻ്റൊ നൽകി അനുമോദിച്ചു,
ഗ്രാമ പഞ്ചായത്ത് മെമ്പർ പി സി അബ്ദുൽ അസീസ്
പ്രധാന അധ്യാപിക എം ജഗന്ദിനി ടീച്ചർ, അക്കാദമിക് ചെയർമാൻ വി ടി അബ്ദുറഹ്മാൻ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് എ.സി രവികുമാർ,എസ് എം സി ചെയർമാൻ സൈദ് ഉമർ ,എം പി .ടി .എ ചെയർ പേഴ്സൺ റംല ഗഫൂർ ,
എ .പി ഹംസ മാസ്റ്റർ,
കെ കൃഷ്ണൻ, എ സി ഗഫൂർ സീനിയർ അസിസ്റ്റൻറ് ലത കെ.വി
വിജയോത്സവം കൺവീനർ രാജേഷ് പൂനൂർ,
സോണി ഡി ജോസഫ്,
സിജീഷ് വയലട,
എന്നിവർ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നൂറുദ്ദീൻ കാന്തപുരം നന്ദിയും പറഞ്ഞു.