Trending

പൂനൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടി.




താമരശ്ശേരി: പൂനൂർ പാലത്തിന് സമീപം അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന് ടയോട്ട കാറിൽ ഇടിച്ച കാറിൽ നിന്നും കഞ്ചാവും, എംഡി എം എ യും പിടികൂടി. നീല വോൾസ് വാഗൺ കാറിൽ രണ്ടു പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
 ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടതായും പറയുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റൊരാളായ നരിക്കുനി സ്വദേശി എ.കെ അജ്മൽ റോഷനെ ബാലുശ്ശേരി പോലിസ്  പിടികൂടി.
എന്നാൽ പിടികൂടിയ
മയക്കുമരുന്നിൻ്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ല.

താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ടയോട്ട കാറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ഇന്നോവയിലെ യാത്രക്കാരോടും, ഓടിക്കൂടിയ ആളുകളോടും മോശമായി പെരുമാറിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു, തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post