Trending

റോഡുപണിയിലെ അപാകത സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു.





താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത നവീകരണ പ്രവൃത്തിയിലെ അപാകത മൂലം അപകടങ്ങൾ പതിവാകുന്നു.
ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്ന് താമരശ്ശേരി വെഴുപ്പൂരിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കൂരാച്ചുണ്ട് സ്വദേശി ജീവൻ (18).

റോഡ് നവീകരണം നടത്തിയതിനെ തുടർന്ന് ടാറിംങ്ങ് ഉയരുകയും, റോഡരികിൽ കട്ടിംഗ് രൂപപ്പെടുകയും ചെയ്തതിനാൽ ലോറിക്ക് സൈഡ് കൊടുത്ത അവസരത്തിൽ കട്ടിംങ്ങിൽ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ യാത്രക്കാർ ലോറിക്കുള്ളിലേക്കും, സ്കൂട്ടർ റോഡിന് പുറത്തേക്കും തെറിക്കുകയായിരുന്നു.

ഈ റോഡിൻ്റെ പല ഭാഗത്തും ടാറിംങ്ങ് തന്നെ ഉയർന്നും, താഴ്ന്നും കിടക്കുന്നതിനാൽ പലപ്പോഴും ഒരു ചക്രവാഹനങ്ങൾക്ക് റോഡിൽ പുളച്ചിൽ അനുഭവപ്പെടുന്നുണ്ട്.

റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പു ബോർഡുകളോ, വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല.

പലയിടങ്ങളിലും റോഡിൽ മിനുസ കൂടുതൽ ഉള്ളതിനാൽ മഴ പെയ്യുമ്പോൾ വാഹനങ്ങൾ റോഡിൽ തെന്നി വീഴുന്നതും പതിവാണ്.

റോഡു നവീകരണ പ്രവൃത്തി പൂർത്തീകരിച്ച ശേഷമുണ്ടായ അപകടത്തിൻ്റെ തോത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post