5 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ.
താമരശ്ശേരി: താമരശ്ശേരി പോലീസ് അമ്പായത്തോട് വെച്ച് ഇന്ന് ഉച്ചക്ക് വാഹന പരിശോധന നടത്തുന്നതിനിടെ KL 57 T 2134 നമ്പർ സ്കുട്ടറിൽ കടത്തുകയായിരുന്ന 500 MLൻ്റെ 10 ബോട്ടിൽ വിദേശമദ്യം പിടികൂടി, അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ട് സ്വദേശിയായ വിനോദ് (46) നെ താമരശ്ശേരി എസ് ഐ ബിജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.