താമരശ്ശേരി: ചുങ്കം കലറക്കാംപൊയിലിൽ യുവതിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമം നടത്തിയ കേസിൽ ഷഹാനയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന മറ്റ് 20 പേരും പ്രതികളാണ്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് യുവതിയുടെ നേതൃത്വത്തിലുള്ള ആക്രമിസംഘം സി പി അഷറഫിൻ്റെ വീട്ടിൽ ആക്രമം നടത്തിയത്.
ഷഹാനയുടെ പങ്കാളിയായിരുന്ന സിറാജ് ഷഹാനയുടെ പേരിലുള്ള ആൾട്ടോ കാർ അഷറഫിന് വിൽപ്പന നടത്തിയിരുന്നു.എന്നാൽ ഈ വിൽപ്പന തൻ്റെ അറിവോടെയല്ല എന്നു പറഞ്ഞ് അഷറഫിൻ്റെ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ ബലം പ്രയോഗിച്ച് എടുത്തു കൊണ്ടുപോകാൻ ശ്രമിക്കുകയും ഇതു തടഞ്ഞ അഷ്റഫിനേയും ,കുടുംബത്തേയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 4 വാഹനങ്ങളും, 10 ആളുകളേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.