Trending

പെൻഷൻ മസ്റ്ററിങ്ങ് ഓഗസ്റ്റ് 24 വരെ





സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ് തുടരുന്നു. ഓഗസ്റ്റ് 24 വരെയാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി.

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ ഗുണഭോക്താക്കള്‍ ജീവിച്ചിരിക്കുന്നതിനു തെളിവു നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കില്ല.


വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിനു മുകളിലുള്ളവരുടെ അവിവാഹിത പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നിവയുടെ ഗുണഭോക്താക്കളും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരുമാണ് മസ്റ്ററിങ് നടത്തേണ്ടത്.


2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ക്കാണ് മസ്റ്ററിങ് ബാധകം. മുന്‍ വര്‍ഷങ്ങളില്‍ മസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരും പുതുതായി മസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ചെന്ന് മസ്റ്ററിങ് നടത്താം. എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ വീട്ടിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കും. മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കൂ. സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളിലും ചെയ്യാം. എന്നാല്‍ മസ്റ്ററിങ് നടത്താത്ത കാലയളവിലെ പെന്‍ഷന്‍ കുടിശിക


Post a Comment

Previous Post Next Post