താമരശ്ശേരി: 5 കോടി രൂപയുടെ സ്കോളർഷിപ്പോടെ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന് അർഹത നേടിയ പുതുപ്പാടി മലോറം സ്വദേശി അഫീഫ് അഹമ്മദിനെ താമരശ്ശേരി എജ്യുക്കേഷണൽ& കൾച്ചറൽ സൊസൈറ്റി (TECS )
ആദരിച്ചു.
അമേരിക്കയിലെ കേംബ്രിഡ്ജിലുളള ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ പി.എച്ച്.ഡി.ഗവേഷണത്തിനാണ് അഞ്ച് കോടി ഇന്ത്യൻ രൂപ സ്കോളർഷിപ്പോടെ അർഹത നേടിയത്. . താമരശ്ശേരി സി.മോയിൻകുട്ടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ അഡ്വ.ടി.പിഎ നസീർ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, വൈസ് പ്രസിഡൻ്റ് സൗദാ ബീവി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ.കൗസർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി.അയ്യൂബ് ഖാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സി.അബ്ദുൽ അസീസ്, എം.വി യുവേഷ്, പുതുപ്പാടി പഞ്ചായത്ത് അംഗം ഷംസീർ പോത്താറ്റിൽ,ഗിരീഷ് ജോൺ, നാസിമുദ്ധീൻ, കെ പ്രഭാകരൻ നമ്പ്യാർ, ടി.എം.പൗലോസ്, എം.സുൽഫിക്കർ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ മുയിനുദ്ധീൻ.കെ.എ എസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡൻറ് പി.സി.അഷ്റഫ്, സിറ്റി മാൾ എം.ഡി.ഡോ.അബ്ദ്ദുറഹിമാൻ വി.ഒ.ടി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. റാഷി താമരശ്ശേരി സ്വാഗതവും വി.കെ.മുഹമ്മദ് കുട്ടി മോൻ നന്ദിയും പറഞ്ഞു.
ഈങ്ങാപ്പുഴഎം.ജി.എം ഹൈസ്കൂളിലും, ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലുമായിരുന്നു അഫിഫ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും, അഹമ്മദാബാദിലെ ഐ.ഐ.ടി ഗാന്ധിനഗർ ഐ.ഐ.ടിയിൽ നിന്നും സൊസൈറ്റി ആന്‍ഡ് കള്‍ച്ചറില്‍ ഗോള്‍ഡ് മെഡലോഡു കൂടെ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ചര്‍പ്പക്ക് ലാബ് ഫെല്ലോഷിപ്പില്‍ ഫ്രാന്‍സിലെ പാരീസിലെ സി.ഐ.എ.എസില്‍ റിസര്‍ച്ച് ഫെല്ലോ ആയി ഗവേഷണം നടത്തിയിട്ടുണ്ട്. അമേരിക്കയിലെ കേംബ്രിഡ്ജിലുള്ള ഐവി ലീഗ് സര്‍വകലാശാലയായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഫുള്‍ സ്കോളര്‍ഷിപ്പോടെ പി.എച്.ഡി ഗവേഷണത്തിനാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.