Trending

ദിവസവും 7000 ൽ അധികം പേർക്ക് ഭക്ഷണം തയ്യാറാക്കി KHRA യുടെ കമ്മ്യൂണിറ്റി കിച്ചൺ





മേപ്പാടി:രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണം, കമ്യൂണിറ്റി കിച്ചൻ സജീവം, പുറമെ നിന്നും പാചകം ചെയ്ത ഭക്ഷണം എത്തിക്കേണ്ടതില്ലെന്ന് കലക്ടർ നേരത്തെ നിർദ്ദേശിച്ചിരുന്നു.

ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സാമൂഹിക അടുക്കള സജീവം നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷനാണ് ഈ അടുക്കളയിൽ ഭക്ഷണം വെച്ചു വിളമ്പുന്നത്. തഹസിൽദാർ പി.യു സിത്താരയാണ് ഭക്ഷണ വിതരണത്തിൻ്റെ നോഡൽ ഓഫീസർ.

ദിനംപ്രതി ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലകളിൽ ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. ഉപ്പുമാവ്, കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം ചോറ് സാമ്പാർ തോരൻ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് നൽകുന്നത്'. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ദിവസവും പതിനായിരം ഭക്ഷണ പൊതികൾ വരെ നൽകാൻ ഈ കേന്ദ്രത്തിന് കഴിയും.


സെനികർക്കും, വിവിധ സേനാംഗങ്ങൾക്കും, ഒദ്യോഗസ്ഥർക്കും, ക്യാമ്പിൽ കഴിയുന്നവർക്കും, റജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർക്കും കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം ലഭിക്കും.

Post a Comment

Previous Post Next Post