Trending

താമരശ്ശേരിയിൽ വീട് ആക്രമിച്ച കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്ത 8 പേരെ റിമാൻ്റ് ചെയ്തു





താമരശ്ശേരി  ചുങ്കം കലറക്കാം പൊയിൽ സി.പി അഷറഫിൻ്റെ വീട്  ആക്രമിച്ച കേസിൽ  അറസ്റ്റിലായ  8 പേരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

 തടമ്പാട്ട് താഴം ടി.ടി.റൂഷൈദ് മുഹമ്മദ്(19), നരിക്കുനി പിസി പാലം കളത്തിങ്ങൽ കെ.അബ്‌ദുൽ സാലം(56),  എരവന്നൂർ ടി.ടി.അബ്‌ദുൽ റഹീസ്(43), പിസി പാലം കളത്തിങ്ങൽ കെ.ഷബീർ മുഹമ്മദ് (18), നരിക്കുനി പാറന്നൂർ കൊളത്തൂർ കണ്ടിയിൽ സാജിദ് (47), പാറന്നൂർ മുണ്ടപുറത്ത് എം.വി.റംഷിദ് (38), നരിക്കുനി കാവുമ്പറത്ത് കെ.നാഫിദ് (39), കാപ്പാടൻ ഷക്കീർ ഹുസൈൻ (41) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.

എന്നാൽ കേസിലെ ഒന്നാം പ്രതിയായ പിസി പാലം കളത്തിങ്ങൽ കെ.ഷഹാന (24),  യെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സ്ത്രീ എന്ന പരിഗണന നൽകി രാവിലെ സ്റ്റേഷനിൽ ഹാജരാകണം എന്ന് കാണിച്ച് നോട്ടീസ് നൽകി വിട്ടയച്ചിരുന്നു, എന്നാൽ ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിട്ടില്ല.


കാർ അഷറഫിന് വിൽപ്പന നടത്തിയ സിറാജിൻ്റെ പങ്കാളിയായിരുന്ന ഷഹാന യടക്കം 21 പേർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ഷഹാനയുടെ പേരിലുള്ള കാറായിരുന്നു സിറാജ് വിൽപ്പന നടത്തിയത്, വാങ്ങിയ ആളുടെ വീട്ടിൽ നിന്നും ബലപ്രയോഗത്തിലൂടെ കാർ കൊണ്ടുപോകാൻ ശ്രമിച്ചതാണ് ആക്രമത്തിലേക്ക് നയിച്ചത്.

Post a Comment

Previous Post Next Post