Trending

വയനാടിന് കൈത്താങ്ങ്; എഐവൈഎഫ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

 



താമരശ്ശേരി : വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് എഐവൈഎഫ് നിർമിച്ചു നൽകുന്ന പത്ത് വീടിൻ്റെ ധനസമാഹരണത്തിന് എഐവൈഎഫ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ഈങ്ങാപ്പുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി റിജേഷ് കുമാർ സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ പി ബിനൂപ്, സിപിഐ ജില്ലാ കൗൺസിൽ അംഗം പി സി തോമസ്, ലോക്കൽ സെക്രട്ടറി കെ ദാമോദരൻ, സോമൻ പിലാത്തോട്ടം, രാഗേഷ് മങ്ങാട്, പി ടി സി ഗഫൂർ, വി കെ അഷ്റഫ്, പി ഉല്ലാസ് കുമാർ, സുബീഷ് പ്ലാപ്പറ്റ, ജിമ്മി തോമസ് എന്നിവർ സംസാരിച്ചു. ടി പി ഗോപാലൻ, ഹമീദ് ചേളാരി, രാജൻ ഈങ്ങാപ്പുഴ, സതീഷ് വേനക്കാവ്, നൗഷാദ് താമരശ്ശേരി,മാധവൻ കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post