താമരശ്ശേരി: താമരശ്ശേരി തലൂക്ക് ആശുപത്രിക്ക് മുൻവശത്തെ സിലോൺ ബേക്കറിയിലെ മലിനജല ടാങ്കിൽ നിന്നും മാലിന്യം നുറുക്കണക്കിന് ആളുകൾ നടന്നു പോകുന്ന സമീപത്തെ നടപ്പാതയിലേക്ക് ഒഴുക്കിയ യതായി നാട്ടുകാർ പരാതിപ്പെട്ടു. ദുർഗന്ധം മൂലം പൊറുതിമുട്ടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകി.
ബേക്കറിയിൽ നിന്നും ഒഴുക്കിയ മലിനജലം 150 മീറ്ററോളം ഒഴുകി വീടുകളുടെ മുറ്റത്തു വരെ എത്തിയിരുന്നു. നിരവധി കിണറുകളും സമീപത്തുണ്ട്.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ ഇത്തരം പ്രവൃത്തി നടത്തിയ സ്ഥാപന ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു,