പൂനൂർ: നാട്ടുകാരുടെ ചിരകാല അഭിലാഷമായ കാന്തപുരം കരുവാറ്റ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 24 ന് കരുവാറ്റയിൽ നടക്കും. വൈകുന്നേരം നാലിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. കരുവാറ്റയിൽ നടന്ന സ്വാഗത സംഘ രൂപവത്കരണ യോഗം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര എറാടിയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ കെ അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് നിജിൽ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിദ, രമേശൻ മാസ്റ്റർ, അജി മാസ്റ്റർ, സി പി വഹാബ് മാസ്റ്റർ, മുഹമ്മദ് ചോയിമഠം, സി പി റസാഖ് മാസ്റ്റർ, എ പി അബ്ദുർറഹ്മാൻ കുട്ടിമാസ്റ്റർ, എംപി മുഹമ്മദ്മാസ്റ്റർ, എപി ഹുസൈൻ മാസ്റ്റർ , ഖാദർ ചാലക്കര, എൻ കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. സാലിം കരുവാറ്റ സ്വാഗതവും ശഫീഖ് കാന്തപുരം നന്ദിയും പറഞ്ഞു. പി ഡ ബ്ല്യു ഡി അസി. എൻജിനീയർ അരുൺ പദ്ധതി വിശദീകരണം നടത്തി. സ്വാഗത സംഘം ഭാരവാഹികൾ : വാർഡ് മെമ്പർ കെ കെ അബ്ദുല്ല മാസ്റ്റർ (ചെയർ.), എ കെ ജബ്ബാർ മാസ്റ്റർ (വർക്കിംഗ് ചെയർ.),
കാസിം കോയ തങ്ങൾ, ഖാദർ ചാലക്കര (വൈ.ചെയർ.),
കെ അജി മാസ്റ്റർ (കൺവീനർ), സാലിം കരുവാറ്റ (വർക്കിംഗ് കൺ.) ബാബു നമ്പൂതിരി (ട്രഷറർ),ശഫീഖ് കാന്തപുരം, മുഹമ്മദ് കച്ചിളിക്കാലയിൽ( ജോ. കൺ.), സി പി വഹാബ് മാസ്റ്റർ, എൻ കെ അബ്ദുൽ അസീസ്, പി എം അസീസ് മാസ്റ്റർ, ഫസൽവാരിസ് എൻ കെ , ശബീർ പി കെ സി, വേലായുധൻ, എ പി ഹുസൈൻ മാസ്റ്റർ, നിസാർ പി കെ, റഷീദ് ചാലക്കര, പ്രജീഷ്, അബ്ദുർറഹ്മാൻ സാദാത്ത്, കെ തങ്കമണി (എക്സി. അംഗങ്ങൾ)