താമരശ്ശേരി ഗവ.യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ്മാസ്റർ മുഹമ്മദ് സാലിഹ് പതാക ഉയർത്തിയ ചടങ്ങിൽ മുഖ്യാതിഥിയായി മെൽബി മാത്യു (റിട്ട: ആർമി ) പങ്കെടുത്തു. സ്വാതന്ത്രദിന റാലി,എയ്റോബിക്സ് ദേശഭക്തി ഗാനാലാപനം , പ്രസംഗം തുടങ്ങിയ പരിപാടികൾക്ക് ശേഷം പായസ വിതരണത്തോടെ പരിപാടി അവസാനിപ്പിച്ചു . താമരശ്ശേരിയിലെ അന്വേഷികരും യാത്രികരും
കൂട്ടായ്മ കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി.പി ടി എ പ്രസിഡൻ്റ് വി.പി. അനിൽ , SMC ചെയർമാൻ സുൽഫിക്കർ , MPTA പ്രസിഡൻറ് ജ്യോതി എന്നിവർ സന്നിഹിതരായി