Trending

ഹജ്ജ് അപേക്ഷ; താമരശ്ശേരിയില്‍ സി.എച്ച് സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു




താമരശ്ശേരി: അടുത്ത വര്‍ഷം ഹജ്ജിന് പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് താമരശ്ശേരി സി.എച്ച് സെന്റര്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. താമരശ്ശേരി പഴയ ബസ്സ്റ്റാന്റിന് സമീപത്തെ വെഴുപ്പൂര്‍ റോഡിലെ ലാവണ്യ ബില്‍ഡിംഗിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഹെല്‍പ് ഡെസ്‌കില്‍ സൗജന്യ സേവനം ഉണ്ടാവുക. കഴിഞ്ഞ 15 വര്‍ഷവും താമരശ്ശേരി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ ഹജ്ജ് അപേക്ഷാ സംബന്ധമായ സേവനങ്ങള്‍ക്ക് വേണ്ടി ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കിയിരുന്നു. 

കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരാണ് ഇവിടെ എത്തിയിരുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് തുടര്‍ന്നും സൗജന്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അടുത്ത വര്‍ഷം ഹജ്ജിന് പോവാന്‍ ഉദ്ദേശിക്കുന്നവരുടെ അപേക്ഷ ക്ഷണിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പരിശീലനം നേടിയ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. 

ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എയും സി.എച്ച് സെന്റര്‍ പ്രസിഡണ്ടുമായ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി. അബൂബക്കര്‍ സ്വാഗതവും എം.പി. ഹുസ്സയിന്‍ നന്ദിയും പറഞ്ഞു. ഹജ്ജ് ട്രെയ്‌നര്‍ എന്‍.പി സെയ്തലവി നടപടി ക്രമങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്‌റഫ് മാസ്റ്റര്‍, പി.പി. ഹാഫിസ് റഹിമാന്‍, ആര്‍.കെ. മൊയ്തീന്‍ കോയ, എന്‍.പി റസ്സാഖ് മാസ്റ്റര്‍, എം. സുല്‍ഫീക്കര്‍, എ.കെ. അബ്ബാസ്, റഷീദ് സെയിന്‍, കെ.സി. ബഷീര്‍, എ.കെ. അസീസ്, എം.പി. മജീദ് മാസ്റ്റര്‍, പി.കെ. അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, കെ.സി. മുഹമ്മദ് മാസ്റ്റര്‍, സലാം മാസ്റ്റര്‍, അബൂബക്കര്‍, കരീം താമരശ്ശേരി, സുബൈര്‍ വെഴുപ്പൂര്‍, കെ.സി. ഷാജഹാന്‍ സംസാരിച്ചു.

Post a Comment

Previous Post Next Post