കോടഞ്ചേരി: ഇരൂട് കരിമ്പാലക്കുന്ന് ഭാഗത്ത് ഇരുതുള്ളി പുഴയിൽ എസ്റ്റേറ്റിലെ ജീവനക്കാരനായ ചൂണ്ടയിടാൻ പോയെന്നു സംശയിക്കുന്ന ജാർഖണ്ഡ് സ്വദേശി സുലൻ കിസാൻ (20)നെ ആണ് കാണാതായത്. കൂടെയുള്ളവർ റൂമിലെത്തിയപ്പോൾ ഇദ്ദേഹത്തെ കാണാതെ അന്വേഷിച്ചപ്പോഴാണ് ആധാർ കാർഡ് മറ്റു രേഖകളും റൂമിലുണ്ട്. കൂടെയുള്ളവർ പുഴയുടെ സൈഡിൽ എത്തിയപ്പോൾ വസ്ത്രവും ചെരുപ്പും കണ്ടെത്തി. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫയർഫോഴ് സ്ഥലത്ത് എത്തിയിട്ടുണ്ട് സ്കൂബ ഡൈവേഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.