Trending

അമ്പയത്തോട് സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



താമരശ്ശേരി:അമ്പായത്തോട് എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വർണാഭമായി കൊണ്ടാടി.പ്രത്യേക അസംബ്ലി,സ്വാതന്ത്ര്യ ദിന സന്ദേശം,പ്രച്ചന്നവേഷം,ദേശഭക്തിഗാനം,ക്വിസ്സ് മത്സരം,സ്വാതന്ത്ര്യ ദിന റാലി എന്നിവ നടന്നു.
       പ്രധാനാധ്യാപകൻ കെ കെ മുനീർ പതാക ഉയർത്തി.വാർഡ് മെമ്പർ സീന സുരേഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു.പ്രസൂൽ,നീനു,എ ടി റസാഖ്.എ ടി റഫീഖ്,
വി ഹാജറ,കെ ജാസ്മിൻ ,യു എ  ഷമീമ,ജിഷ പി,സൂര്യ മോൾ എന്നിവർ സംസാരിച്ചു.
     സ്വാതന്ത്യ ദിന ക്വിസ്സ് മത്സരത്തിൽ നിജയ് കെ നിഷാദ്,ഷജാ മെഹറിൻ,റിസ ഫാത്തിമ എന്നിവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

Post a Comment

Previous Post Next Post