Trending

താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എൽഡിഎഫ് സത്യഗ്രഹ സമരം നടത്തി.

 



താമരശ്ശേരി : താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യഗ്രഹം നടത്തി. താമരശ്ശേരി പഴയ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഎം ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. കണ്ടിയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി കെ അരവിന്ദാക്ഷൻ, പി ഉല്ലാസ് കുമാർ, എ പി സജിത്ത്, പി ടി മൊയ്തീൻകുട്ടി, പി സി എ റഹിം, സി കെ വേണുഗോപാൽ, പി സി അബ്ദുൽ അസീസ്, വി കുഞ്ഞിരാമൻ, വി കെ അഷ്റഫ്, പി വിനയകുമാർ, പി ബിജു, പി എം അബ്ദുൽ അസീസ്, എം വി യുവേഷ്കുമാർ, കെ പി രാധാകൃഷ്ണൻ, വി എം വള്ളി, വിനീത തുടങ്ങിയവർ സംസാരിച്ചു. വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന യൂസർഫീ കൊള്ളയടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, ജൽജീവൻ പദ്ധതിയുടെ പേരിൽ പൊട്ടിപ്പൊളിച്ച റോഡുകൾ പുനസ്ഥാപിക്കുക, എൽഡിഎഫ് മെമ്പർമാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽഡിഎഫ് സത്യഗ്രഹ സമരം നടത്തിയത്.

Post a Comment

Previous Post Next Post