താമരശ്ശേരി: പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ സ്റ്റോപ്പിൽ നിർത്താനായി വേഗത കുറച്ച കെ എസ് ആർ ടി സി ബസ്സിന് ഇടിച്ച അടിയിൽപ്പെട്ട ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കം മൂട്ടിൽ ബിജു പി ജോസഫ് (56) ആണ് അൽഭുതകരമായി രക്ഷപ്പെട്ടത്. സാരമായി പരുക്കേറ്റ ബിജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ എസ് ആർ ടി സിക്ക് അടിയിൽ ബൈക്ക് യാത്രികൻ അക്കപ്പെട്ടത് കണ്ട് പ്പെട്ടന്ന് ബ്രേക്ക് ചെയ്ത സ്വകാര്യ ബസ്സിന് പിറകിൽ ഇന്നോവ കാർ ഇടിച്ച് മുൻഭാഗം തകരുകയും ചെയ്തു.