പുതുപ്പാടി:ഭാരതീയ ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ദിനം ആചരിച്ചു. ഉപജാതികൾക്കെതിരെയുള്ള അക്രമത്തിനും അനാചാരങ്ങൾക്കും എതിരെ പടപൊരുതിയ മഹാനായ മഹാത്മ അയ്യങ്കാളിയുടെ
ജീവിതം എല്ലാ വിഭാഗം ജനങ്ങൾക്കും പ്രചോദനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് ജോസ് പറഞ്ഞു.
ഭാരതീയ ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കുമാരൻ ചെറുകര അധ്യക്ഷത വഹിച്ചു.
രതീഷ് പ്ലാപ്പറ്റ, ദേവസ്യ ചൊള്ളാമഠം,ജോർജ് കുരുത്തോല,നാസർ പുഴങ്കര,വി.പി.റഷീദ് മലപുറം,ഷാജി കാക്കവയൽ,സജീവ് പൂവണ്ണിയിൽ എന്നിവർ പ്രസംഗിച്ചു.