Trending

നഗരത്തെ അമ്പാടിയാക്കി മാറ്റി താമരശ്ശേരിയിൽ മഹാശോഭായാത്ര..





താമരശ്ശേരി: ശ്രീകൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലം താമരശ്ശേരിയിൽ നടത്തിയ മഹാശോഭായാത്ര നഗരത്തെ അമ്പാടിയാക്കി മാറ്റി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരമാവധി കുറച്ചു കൊണ്ടായിരുന്നു ശോഭായാത്ര .
വാടിക്കൽ , ഓടക്കുന്ന് ,തേറ്റാമ്പുറം വാകപ്പൊയിൽ , നെരോംപാറമ്മൽ , കെടവൂർ , കയ്യേലിക്കൽ, കോരങ്ങാട് , മൂന്നാംതോട് , ചുങ്കം, വെഴുപ്പൂർ , അമ്പലമുക്ക്, കുടുക്കിൽ ഉമ്മറം, കാരാടി ,കൃഷ്ണപുരം, രാമദേശം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ കോട്ടയിൽ ഭഗവതിക്ഷേത്ര സന്നിധിയിൽ സംഗമിച്ചു.

തുടർന്ന് മഹാശോഭായാത്ര ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രശസ്ത ഗായിക വേദലക്ഷ്മി പ്രാർത്ഥന ചൊല്ലി.
സ്വാഗതസംഘം ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു.

ബാലഗോകുലം ജില്ലാ കാര്യദർശി മോഹൻദാസ് കൂടത്തായി ഋഷിക കിഷോറിന് പതാക കൈമാറി.
വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചന സന്ദേശം ഗിരീഷ് തേവള്ളി വായിച്ചു തുടർന്ന് മൗന പ്രാർത്ഥന നടത്തി .

വയനാട് ദുരന്തബാധിതർക്ക് ബാലഗോകുലം നൽകുന്ന സ്നേഹനിധിയിലേക്ക് പരിപാടിയിൽ പങ്കെടുത്തവർ ധന സമർപ്പണം നടത്തി.

നിരവധി ഉണ്ണികണ്ണൻമാരും ഗോപികമാരും അണിനിരന്ന ശോഭാ യാത്ര ചുങ്കം താമരശ്ശേരി ടൗൺ കാരാടി വഴി രാമദേശം മാട്ടുവായി ശ്രീരാമക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് പ്രസാദ വിതരണവും നടന്നു.

ശോഭായാത്രയ്ക്ക് സ്വാഗതസംഘം ഭാരവാഹികളായ കെ ശിവദാസൻ , ലിജു കെ. ബി , ബിൽജു രാമദേശം , ഗിരീഷ് തേവള്ളി, കെ പ്രഭാകരൻ നമ്പ്യാർ , വി എം ശ്രീനിവാസൻ നായർ, എം രമേശൻ ,
കെ.പി .ശിവദാസൻ, എൻ പി ബാബു, രാജീവൻ വി. പി ,വത്സൻ മേടോത്ത്, ബബീഷ് എ കെ , കെ. ടി.ബാലരാമൻ , കെ.പി രമേശൻ, സുധി എ ടി , കെ സി രാമചന്ദ്രൻ, പി പി വിജയൻ, നേതൃത്വം നൽകി.

Post a Comment

Previous Post Next Post