താമരശ്ശേരി:സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പരപ്പൻപൊയിൽ മേഖല പാലിയേറ്റീവ് വളണ്ടിയർ സംഗമം അണ്ടോണയിൽ മുൻ എം. ൽ. എ കാരാട്ട് റസാഖ് ഉൽഘാടനം ചെയ്തു.പ്രസിഡന്റ് പി. ഗോപാലൻ അധ്യക്ഷത വഹിച്ചു.സുരക്ഷ ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. എം. പ്രമോദ് ക്ലാസ്സ് എടുത്തു. വാർഡ് മെമ്പർ പി. എ.അനിൽകുമാർ, പി. സി. അബ്ദുൽ അസീസ്, പി. വിനയകുമാർ, പി. ടി. മുഹമ്മദ് ബാപ്പു,എൻ. ആർ. റിനീഷ്,പി. കെ കുഞ്ഞിക്കോയ ഹാജി,കെ. സുരേന്ദ്രൻ,പി. രൂപേഷ്, സിദ്ദിഖ് അണ്ടോണ, നവാസ്. എ. കെ, നാസർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി വി. ലിജു സ്വാഗതവും ട്രഷറർ കെ. പി. ഹരിദാസൻ നന്ദിയും പറഞ്ഞു.