താമരശ്ശേരി: മോട്ടോർ വാഹന വകുപ്പ് പുതിയ ബസ് റൂട്ട് രൂപീകരണം നടത്തുന്നതിനായി
കൊടുവള്ളി സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ജനകീയ സദസ് നടത്തി.
ഡോ.എം.കെ.മുനീർ എം.എൽ.എ അധ്യക്ഷനായി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്‌റഫ് , കൊടുവള്ളി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ,.മടവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്,. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗംഗാധരൻ, കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിദ ഇസ്മയിൽ, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത് എന്നിവർ സംസാരിച്ചു.
കൊടുവള്ളി ജോയിന്റ് ആർ.ടി.ഒ ഇൻ ചാർജ് പി.രൺദീപ്, എം.വി.ഐ വി.വിനോദ് കുമാർ, എ.എം.വി.ഐമാരായ ടിജോ രാജു, എം.പി.റിലേഷ്, റിജിത്ത്.എം.ജയപാലൻ, കെ.എസ്.ആർ.ടി.സി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ, പൊതുപ്രവർത്തകർ, പി.ഡബ്ല്യു.ഡി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.