സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തും നുണ പ്രചാരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ഇടതുഫണ്ടെന്ന് ചീത്രീകരിച്ച് അതിലേക്ക് സംഭാവന ചെയ്യരുതെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ ദുരന്തമുഖത്ത് സര്‍ക്കാര്‍ സംവിധാനത്തെ പിന്തുണയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇതിനു മറുപടി നല്‍കി.