ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.പുത്തൂർ മഠത്തിന് സമീപം ഇല്ലത്തുതാഴം വീട്ടിൽ സുരേഷ് (58) ആണ് മരിച്ചത്.
രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
പെരുമണ്ണയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സ്വകാര്യബസ്. ബൈക്ക് മാങ്കാവ് ഭാഗത്ത് നിന്നും പന്തിരങ്കാവ് ഭാഗത്തേക്കും വരികയായിരുന്നു.ഈസ്റ്റ് കൈമ്പാലത്ത് വെച്ച് പെട്ടെന്ന് ബസ്സിന്റെ ഉള്ളിലേക്ക് ബൈക്ക് യാത്രക്കാരൻ വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ബസിന്റെ ഉള്ളിലേക്ക് വീണ സുരേഷിന്റെ ദേഹത്തുകൂടി പിൻചക്രങ്ങൾ കയറിയിറങ്ങി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അപകടത്തെ തുടർന്ന് പന്തീരാങ്കാവ് കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.പന്തിരാങ്കാവ് പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച സുരേഷ് കോഴിക്കോട് ഒരു ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.