താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ മർദ്ദനമേറ്റ് രണ്ട് വനിതാ സെക്യൂരിറ്റി ജീവനക്കാർക്ക് പരുക്കേറ്റു.
8 മണിക്ക് ക്ലോസ് ചെയ്ത വനിതാ വാർഡ് വാർഡ് തുറന്നുകൊടുക്കുണമെന്നാവശ്യപ്പെട്ട് ചീത്ത പറഞ്ഞായിരുന്നു ആക്രമം.വനിതാ വാർഡിൽ ചികിത്സയിലുള്ള ആക്രമിയുടെ വല്ല്യുമ്മയുടെ അടുത്തേക്ക് കടത്തിവിടണം എന്നാവശ്യപ്പെട്ടായിരുന്നു പ്രശ്നങ്ങൾ ഉണ്ടാക്കിയത്, എന്നാൽ വാർഡിന് അകത്തേക്ക് പ്രവേശിക്കണമെങ്കിൽ ഡ്യൂട്ടി നേഴ്സിൻ്റെ അനുമതി വാങ്ങിയാൽ മതിയെന്ന് അത്യാഹിത വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചു, എന്നാൽ ഇതിൽ തൃപ്തനാവാതെ വനിതാ ജീവനക്കാരായ മിനി, ലാലി എന്നിവരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ മതിൽ ചാടി കടന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.
അരീക്കോട് വടക്കുമുറി കോഴിശ്ശേരി സ്വദേശി ഷബീർ (20) ആണ് ആക്രമം നടത്തിയത്, ഇയാൾ അപസ്
മാര അസുഖത്തിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ഏറെ നേരത്തെ തിരച്ചിലിനു ശേഷം താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വെച്ച് പ്രതിയെ പോലീസ് പിടികൂടി.
താമരശ്ശേരി DYSP പി പ്രമോദ്,
താമരശ്ശേരി എസ് ഐ TC ഷാജി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ആശുപത്രിയിൽ എത്തി.
.