ഉമ്മൻ ചാണ്ടി കേരള ചരിത്രത്തിൻ്റെ പാഠപുസ്തകമാണെന്ന് രമേശ് ചെന്നിത്തല.
താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.കെ.രാഘവൻ എം.പിയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകി. പി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡണ്ട് അഡ്വ പ്രവീൺ കുമാർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, എൻ സുബ്രഹ്മണ്യൻ, കെ.സി അബു, വി.എം ഉമ്മർ മാസ്റ്റർ, പി.സി ഹബീബ് തമ്പി ,പി.കെ.സുലൈമാൻ മാസ്റ്റർ,സണ്ണി കുഴമ്പാല,എം സി നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു.