ദുർഗന്ധം മൂലം റോഡിലൂടെ സഞ്ചരിക്കാനാവാതെ പൊറുതിമുട്ടിയ യാത്രക്കാർ വാഹനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇതേ തുടർന്ന് വാഹനം താമരശ്ശേരിയിൽ എത്തിയപ്പോൾ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു,തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിൽ എടുക്കുകയും മാലിന്യം പ്ലാന്റിൽ ലേക്ക് മാറ്റിയശേഷം വാഹനം പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു.