Trending

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഭീഷണി പിരിവ്, രണ്ടു പേർ അറസ്റ്റിൽ



താമരശ്ശേരി: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിനടത്തുള്ള മലബാർ പ്രൊഡ്യൂസേർസ് കമ്പനി ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്നതിനായി മാസവാടകക്ക് നൽകിയ സ്ഥലത്തുള്ള ഗ്രൌണ്ടിന്റെ മെയിൻ ഗേറ്റ് പൂട്ടി ഗുണ്ടാ പിരിവ് നടത്തിയ അമ്പായത്തോട് മീനംകുളത്തുചാൽ റോഷൻ ജേക്കബ്, അമ്പായത്തോട് മലയിൽ പി ഷഫീഖ് എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു,


 10000 രൂപ തന്നാൽ മാത്രമെ ഗേറ്റ് തുറുക്കുമെന്നും അല്ലെങ്കിൽ കൊന്നു കളയുമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമയെ  ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് 10000 രൂപ ഗൂഗിൾ പേ വഴി അയപ്പിച്ചു എന്നും 29/08/2024 തിയ്യതി ഗൌണ്ടിൽ ടെസ്റ്റ് നടത്തുന്നുണ്ടെന്ന് അറിഞ്ഞ പ്രതികൾ ഗെയ്റ്റ് പൂട്ടി 10000 രൂപ തന്നില്ലെങ്കിൽ കൊന്ന് കളയുമെന്ന് പറഞ്ഞ് വീണ്ടും സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി എന്നുമുള്ള പരാതിയിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. റോഷൻ നിരവധി കേസുകരിൽ പ്രതിയും, കാപ്പ ചുമത്തപ്പെട്ടആളും ഇരുപത്തി ഒന്നോളം കേസിലെ പ്രതിയുമാണ്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.




Post a Comment

Previous Post Next Post