നെൽവിത്തുകൾ നൽകി കർഷക ദിനം ആചരിച്ചു



കൈതപ്പൊയിൽ:
കൃഷിയും കാർഷിക പാരമ്പര്യവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയിൽ കാർഷിക ചിന്തകൾ ഉണർത്തുന്ന തരത്തിൽ കൈതപ്പൊയിൽ എംഇഎസ് സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നെൽവിത്തുകൾ വിതരണം ചെയ്തും,നാട്ടിലെ പ്രമുഖരായ കർഷകരെ ആദരിച്ചും, കർഷക ദിനം വേറിട്ട അനുഭവമാക്കി.




സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലും നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഉദ്യമത്തിന് വേണ്ടി
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട വയനാട്ടുകാരനായ ശ്രീ ചെറുവയൽ രാമൻ എന്ന കർഷകനിൽ നിന്നും ശേഖരിച്ച നെൽവിത്ത് ഓയിസ്ക്ക സൗത്ത് കോഡിനേറ്റർ തോമസ് മലാന സ്കൂൾ ലീഡർ ഫാത്തിമ ലിയക്ക് കൈമാറിക്കൊണ്ട് വിത്തു വിതരണം ചെയ്തു. കർഷകൻ
തോമസ് മലാനയെ ചടങ്ങിൽ ആദരിച്ചു.




വീടുകളിൽ നിന്നും കർഷക വേഷത്തിൽ സ്കൂൾ ബസിലും, കാൽനടയായും സ്കൂളിലെത്തിയ വിദ്യാർത്ഥികൾ മറ്റൊരു ആകർഷണീയതയായിരുന്നു. ചടങ്ങിൽ സ്കൂൾ സെക്രട്ടറി
കെ എം ഡി മുഹമ്മദ്, പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ, എ സി അബ്ദുൽ അസീസ്, പി ടി എ പ്രസിഡൻറ് മുഹമ്മദലി,പി ടി എ വൈസ് പ്രസിഡണ്ട് ഷാജി എൻ ആർ ,പി ഡി ബേബി,മൊയ്തീൻ കുഞ്ഞി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post