Trending

കർഷക ദിനം ആചരിച്ചു






താമരശ്ശേരി : താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചിങ്ങം 1 കർഷക ദിനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദ ബീവിയുടെ അധ്യക്ഷതയിൽ ഗ്രാമ പാഞ്ചയത്ത് പ്രസിഡണ്ട്  എ അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.



ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി പഞ്ചായത്തിലെ മികച്ച കർഷകരെയും കർഷക തൊഴിലാളിയെയും പൊന്നാട അണിയിച്ച് ആദരിച്ചു .ചടങ്ങിൽ വികസനകാര്യ സ്റ്റാറ്റിങ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ ക്ഷേമകാര്യ സ്റ്റാറ്റിങ് കമ്മറ്റി ചെയർ പേഴ്‌സൺ മഞ്ജിത കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമ രാജേഷ് വാർഡ് മെമ്പർ യുവേഷ് ,സി ഡി എസ് ചെയർ പേഴ്‌സൺ  ജിൽഷ, KVVES സെക്രട്ടറി  മുഹമ്മദ്,  ഹാഫിസ് റഹ്‌മാൻ,വി കെ അഷറഫ്,ഗിരീഷ് തേവള്ളി,കണ്ടിയിൽ മുഹമ്മദ് ,പി കെ മൊയ്തീൻ കുട്ടി ,കുര്യൻ കെ കെ,ഇക്കോഷോപ്പ് പ്രസിഡണ്ട്  രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മികച്ച ജൈവ കർഷകനായി തിരഞ്ഞെടുത്ത  എം കെ പരമേശ്വരൻ നമ്പീശൻ മറുപടി പ്രസംഗം നടത്തി അസിസ്റ്റന്റ് കൃഷി ഓഫീസർ  അനിൽകുമാർ വി പി സ്വാഗതവും  വിപിൻ വി പി കൃഷി അസിസ്റ്റന്റ് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ കാർഷിക യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന SMAM പദ്ധതിയുടെ സൗജന്യ രജിസ്ടേഷൻ KAICO ആയി ചേർന്ന് നടത്തി ചടങ്ങിൽ വാർഡ് മെമ്പർമാർ,കർഷകർ,കാർഷിക വികസന സമിതി അംഗങ്ങൾ പാടശേഖര സമിതി അംഗങ്ങൾ ഇക്കോ ഷോപ്പ് പ്രവർത്തക സമിതി ആംഗങ്ങൾ ,കൃഷി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post