Trending

മുത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട; താമരശേരി സ്വദേശി അറസ്റ്റിൽ



സുൽത്താൻ ബത്തേരി: വയനാട്‌ മുത്തങ്ങയിൽ നിന്ന്‌ എംഡിഎംഎ പിടികൂടി. ഒരു കിലോയിൽ അധികം എംഡിഎംഎ പിടികൂടിയെന്നാണ് പ്രാഥമിക വിവരം. എംഡിഎംഎ കടത്തിക്കൊണ്ടു





 വരികയായിരുന്ന പാർസൽ ലോറിയാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് വന്ന ലോറിയിൽ നിന്ന് ഡാൻസാഫ് ടീമാണ് എംഡിഎംഎ പിടികൂടിയത്. ലോറി ഡ്രൈവർ താമരശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ പുതുപ്പാടി സ്വദേശി ഷംനാദ് (49) അറസ്റ്റിലായി.

Post a Comment

Previous Post Next Post