Trending

കോരങ്ങാട് വാഹന അപകടം രണ്ടു പേർക്ക് പരുക്ക്.





താമരശ്ശേരി: സംസ്ഥാനപാതയിൽ കോരങ്ങാട് അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചതിനുശേഷം നിര്‍ത്താതെ പോയി.


ബൈക്ക് യാത്രക്കാരായ തിരൂർ സ്വദേശി മുഹമ്മദലി (25), പട്ടാമ്പി സ്വദേശി ഷാമിൽ (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. .

താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു
ബൈക്കിൽ പൂനൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. രാത്രി 8 മണിയോടെയായിരുന്നു അപകടം .മറ്റു യാത്രക്കാർ കാർ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ല കാറിന്റെ നമ്പർ പോലീസിന് കൈമാറി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post