Trending

സ്വാതന്ത്ര്യദിനാഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു




 താമരശ്ശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചുങ്കം  അംഗനവാടിയിൽ വെച്ച്  നടന്ന പരിപാടിയിൽ വാർഡ് മെമ്പർ എ പി മുസ്തഫ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ  മികച്ച അംഗനവാടി വർക്കർക്കുള്ള  സംസ്ഥാന അവാർഡ് നേടിയ  ചുങ്കം സെക്ടർ നമ്പർ 123ലെ സുലോചന ടീച്ചറെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു .കൂടാതെ കേരളോത്സവം  കോഴിക്കോട് ജില്ലാ തലത്തിൽ കഥരചനയിൽ  വിജയിയായ നസിയ സമീർ, ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന QWAN KI DO   ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണമെഡൽ നേടിയ  നസ്മാസുൽത്താന, വെള്ളിമെഡൽ നേടിയ  സയന സുൽത്താന, നിരവധി  ടെലിവിഷൻ സ്റ്റേജ്  ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയാർജിച്ച ദേവജിത്ത്, ദേവദർശന ,എന്നിവരെയും  വാർഡിലെ എസ്എസ്എൽസി- പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ  വാർഡ് മെമ്പർ എപി മുസ്തഫ മൊമെൻ്റോ നൽകി ആദരിച്ചു. മികച്ച അംഗൻവാടി ടീച്ചർക്കുള്ള അവാർഡ് നേടിയ സുലോചന ടീച്ചർക്ക് ചുങ്കം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ   ഉപഹാരവും ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഷമീർ എടവലം  വ്യാപാരിയായ കുട്ടൻ , എന്നിവർ ചേർന്ന് സമ്മാനിച്ചു. റഹീം മാസ്റ്റർ, ജോസ് തുണ്ടത്തിൽ ,മൊയ്തീൻകുട്ടി ,ലത സിസ്റ്റർ, നൗഷാദ് സി കെ, അങ്കണവാടി വർക്കർ ആരിഫ, ഷംസീർ എടവലം,സ്മിത,മുംതാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post