Trending

ഹരിത കർമ്മ സേന കോ ഓഡിനേറ്റർ പണം തിരുമറി നടത്തിയെന്ന് ആരോപണം, പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.



താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന കോർഡിനേറ്ററെ പുറത്താക്കുക എന്ന ആവശ്യം ഉന്നയിച്ച് ഹരിത കർമ്മസേന പ്രവർത്തകർ  പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.


താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മസേന കടകളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് വസ്തുവിന് ഈടാക്കുന്ന യൂസർ ഫീ ഗ്രീം വേമ്സ് എന്ന കമ്പനിയുടെ എക്കൗണ്ടിൽ നിക്ഷേപിക്കുന്നില്ല എന്ന വിവരം 2 - 08 - 2024 ന് നടന്ന റിവ്യൂ മീറ്റിംങിൽ കമ്പനിക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും ബോദ്യപ്പെടുകയും പിന്നീട് കണക്ക് പരിശോധനക്ക് വിദേയമാക്കുകയും ചെയ്തു. ഹരിത കർമ്മസേന ജൂലൈ മാസം നൽകിയ കണക്കിൽ മാത്രം 13800/- രൂപയുടെ വ്യത്യാസം കണ്ടു. തുടർന്ന് ജനുവരി മുതൽ ജൂലൈ മാസം വരെയുള്ള 7 മാസത്തെ കണക്ക് പരിശോദിച്ചപ്പോൾ 78000 /- രൂപ കമ്പനിയിൽ എത്തിയിട്ടില്ല എന്ന കണക്കും വെക്തമായി, കമ്പനിയിൽ പണം അടക്കേണ്ട കോർഡിനേറ്റർ പണം കമ്പനിക്ക് നൽകാതെ പണം സ്വന്തം പോക്കറ്റിലാക്കുന്ന സ്ഥിതിയാണ് തുടരുന്നത് എന്ന കാര്യം വെക്തമാവുകയും ചെയ്തു. താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ 2021- മുതൽ ആരംഭിച്ച ഹരിത കർമ്മസേനയുടെ മുഴുവൻ കണക്കുകൾ പരിശോദിക്കണമെന്നും കോഓർഡിനേറ്ററായ സത്താർ പള്ളിപ്പുറം നടത്തിയ മുഴുവൻ പണതട്ടിപ്പും പുറത്ത് കൊണ്ടുവരണമെന്നും അതോടൊപ്പം മറ്റ് ആർക്കെങ്കിലും ഈ തട്ടിപ്പിൽ പങ്കാളികളായിട്ടുണ്ടൊ എന്ന് സമഗ്രമായ അന്യേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ട് ഹരിത കർമ്മസേന പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. അതോടൊപ്പം ഹരിത കർമ്മസേനക്ക് ലഭിക്കേണ്ട കൂലി വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും വാങ്ങി തരുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ഹരിത കർമ്മസേന ആവശ്യപ്പെട്ടു.


പഞ്ചായത്ത് ഓഫീസ് മാർച്ച് CPIM ഏരിയാ സെക്രട്ടറി സഖാ: കെ . ബാബു ഉദ്ഘാടനം ചെയ്തു. CITU പഞ്ചായത്ത് സെക്രട്ടറി ബി. ആർ . ബെന്നി സ്വാഗതം പറഞ്ഞു. ഹരിത കർമ്മസേന അംഗം വിനീത . കെ . അദ്ധ്യക്ഷത വഹിച്ചു. CITU ഏരിയ സെക്രട്ടറി ടി.സി. വാസു. CPIM ഏരിയ കമ്മറ്റി അംഗം' സി. കെ. വേണു ഗോപാൽ ,ഗ്രാമ പഞ്ചായത്ത് അംഗം എ.പി സജിത്ത്, എം.വി. യുവേഷ്, വി. എം. വള്ളി, ഹരിത കർമ്മസേന സെക്രട്ടറി കെ.കെ. ഷീബ എന്നിവർ മാർച്ച് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Post a Comment

Previous Post Next Post