Trending

ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പോലീസിന്റെ പിടിയിൽ




കോഴിക്കോട്:ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പോലീസിന്റെ പിടിയിൽ.ചേവായൂർ പുളിയങ്കോട് കുന്നിൽ ബി പി ഷാനൂപ് കുമാർ (24)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരുവയലിന് സമീപം കല്ലേരിയിൽ ഉള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഷാനൂപ്.വൈകുന്നേരം തിരികെ പോകുമ്പോൾ ബന്ധുവായ വയോധികയുടെ കഴുത്തിലെമൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു.
സംഭവ സമയത്ത്  വീട്ടിൽ
അസുഖബാധിതനായ ഭർത്താവും ഉണ്ടായിരുന്നു.
തുടർന്ന് മാവൂർ പോലീസിൽ പരാതി നൽകി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്ന് ഉച്ചയോടെ
പ്രതി ഫറോക്ക് ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി.തുടർന്ന് ഫറോക്ക് പോലീസിന്റെ സഹായത്തോടെ മോഷണ മുതൽ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിൽ പ്രതിയെ പിടികൂടി.മോഷ്ടിച്ച സ്വർണ്ണ മാലയും ഇയാളിൽ നിന്ന് കണ്ടെടുത്തു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ പിടികൂടുന്നതിന് മാവൂർ പോലീസ് ഇൻസ്പെക്ടർ പി രാജേഷ്, എസ് ഐ രമേശ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മോഹനൻ മുത്താലം, അനിൽകുമാർ ഏരിമല, ലാലിജ് മുക്കം എന്നിവർനേതൃത്വം നൽകി.

Post a Comment

Previous Post Next Post