താമരശ്ശേരി:
കോൺഗ്രസ് പ്രവർത്തകർ ജീവകാരുണ്യ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരികണമെന്നും,ദുരിത പർവത്തിലൂടെ കടന്നുപോകുന്ന ജനങ്ങളുടെ കണ്ണീർ ഒപ്പുന്നതാണ് പൊതുപ്രവർത്തനത്തിന്റെ പ്രാഥമിക കർത്തവ്യം എന്നും
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊടുവള്ളി നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉൽഘാടനം ചെയ്തു കൊണ്ട് എ .ഐ .സി സി സെക്രട്ടറി പി.വി.മോഹൻ സംസാരിച്ചു.
കെ.പി.സി.സി മെമ്പർ എൻ കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.കെ.പി സി സി ജന:സെക്രട്ടറി അഡ്വക്കേറ്റ് കെ.ജയന്ത് മുഖ്യ പ്രഭഷണം നടത്തി.വയനാട് ദുരന്തത്തിൽ പി.സി ഹബീബ് തമ്പി അനുശോചന പ്രമേയം അവതരിപ്പിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗം 'എൻ സുബ്രമണ്യൻ ,മുൻ ഡി സി സി പ്രസിഡണ്ട് കെ.സി അബു, എ.അരവിന്ദൻ ,എടക്കുനി അബ്ദുറഹിമാൻ, സി.ടി.ഭരതൻ, എം.എം വിജയകുമാർ, വിനോദ് പടനിലം തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു. താമരശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ സ്വാഗതവും കൊടുവള്ളി ബ്ലോക്ക് പ്രസിഡണ്ട് പി.ശശീന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.