മാവൂർ :
കെഎസ്ആർടിസി ബസിന്റെ പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.മാവൂർ കൽപള്ളിക്ക് സമീപം പുന്നോത്ത് അഹമ്മദ് കുട്ടിയുടെ മകൻ ഇർഫാൻ (19)ആണ് മരിച്ചത്.
അരീക്കോടിന് സമീപം വാലില്ലാ പുഴയിൽ വച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ എട്ടര യോടെയാണ് അപകടം സംഭവിച്ചത്.
കൂടെ പഠിക്കുന്ന സുഹൃത്തിൻ്റെ എടക്കരയിലുള്ള വീട്ടിൽ പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
ഒരേ ദിശയിൽ പോയ കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇർഫാനെ പരിസരത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കോഴിക്കോട് ചാലിയം ദർസിലെ വിദ്യാർത്ഥിയാണ് മരിച്ച ഇർഫാൻ.