കൊടുവള്ളി അസി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താമരശ്ശേരി അണ്ടോണ റോഡിലെ കള്ളുഷാപ്പിലും, വട്ടോളി കോട്ടോപ്പാറ കള്ളുഷാപ്പിലും നടത്തിയ പരിശോധനയിൽ കളളിൽ മായം ചേർത്തതായി കണ്ടെത്തുകയും, ഇത് സ്ഥിരീകരിക്കുന്ന പരിശോധന ഫലം ലഭിക്കുകയും ചെയ്തിട്ടും ഷാപ്പുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. മായം കലർത്തി കള്ള് വിൽപ്പന നടത്തുന്നവർക്ക് നേരെ കണ്ണടച്ചാൽ നാളെ നാട്ടിൽ വൻ ദുരന്തത്തിന് വരെ കാരണമാകുമെന്നിരിക്കെ
യൂനിയനുകളുടെ സമ്മർദ്ദം മൂലമാണ് നടപടി സ്വീകരിക്കാത്തത് എന്നും ആരോപണം ഉയരുന്നുണ്ട്.
ഷാപ്പുകൾക്കെതിരെ ഒരാഴ്ച മുമ്പ് തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് Dy. എക്സൈസ് കമ്മീഷണറുടെ വിശദീകരണം, എന്നാൽ ഒരു ദിവസം പോലും ഷാപ്പുകൾ അടച്ചുപൂട്ടാൻ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു..