Trending

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം



താമരശ്ശേരി : എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി എഴുപതാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ,  ഗുരുദേവ കീർത്തന ആലാപനം തുടങ്ങിയ പരിപാടികളോടെ നടന്നു. തിരുവംബാടി യൂണിയൻ  വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ച്  ടി ആർ ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.ശാഖ പ്രസിഡണ്ട് വിജയൻപൊടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി , പ്ലസ് റ്റു വിജയികളെയും , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും, മുതിർന്ന ശാഖാംഗങ്ങളേയും  ആദരിച്ചു. കെ ആർ രാജീവ്, എസ് ബാബു ആനന്ദ്, രാഘവൻ വലിയേടത്ത്, വത്സൻ മേടോത്ത്, അമൃതദാസ് തമ്പി, നളിനാക്ഷി ടീച്ചർ ,സജിത ബാബു, മായ രാജൻ,ബാലചന്ദ്രൻ, പിജി സജീവ്, കെ ടി പ്രരീഷ്,എബി സജീവ്, ഷൈജു തേറ്റാംബുറം, വികെ പുഷ്പാംഗദൻ , ഡോ:എസ് മനോജ്, ഡോ: ചഞ്ചിത ചന്ദ്രൻ സംസാരിച്ചു. മറ്റത്തി മാക്കൽ കേശവൻ നാരായണി ദമ്പതിമാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.

Post a Comment

Previous Post Next Post