സ്കൂൾ ലീഡർ , ജനറൽ ക്യാപ്റ്റൻ , വിദ്യാരംഗം കൺവീനർ എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത്. സ്കൂളിലെ മുഴുവൻ കുട്ടികളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി. പോളിംഗ് ഓഫീസർമാരായും പോലീസ് ഉദ്യോഗസ്ഥർമാരായും കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.സ്കൂൾ ലീഡറായി അബ്ദുള്ള റമിനും വിജയരംഗം കൺവീനറായി അജ്ഞന പ്രവീണും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് ആദിലും തെരഞ്ഞെടുക്കപ്പെട്ടു . സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. ജനാധിപത്യത്തിന്റെ വിവിധ ഘട്ടങ്ങളും മൂല്യങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ തെരഞ്ഞെടുപ്പ് വളരെയധികം സഹായകരമായി '.