താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 9.30 ന് രണ്ട് വനിതാ സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രകടനവും, പൊതു യോഗവും നടത്തി.
രാത്രിയിൽ വനിതാ വാർഡിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്
അരീക്കോട് വടക്കുമുറി കോഴിശ്ശേരി സ്വദേശി ഷബീർ (20) ആണ് ആക്രമനടത്തിയത്.തുടർന്ന് ആശുപത്രിയുടെ മതിൽ ചാടി കടന്ന് രക്ഷപ്പെട്ട പ്രതിയെ താമരശ്ശേ പഴയ ബസ് സ്റ്റാൻ്റിൽ വെച്ചാണ് പിടികൂടിയത്.
ആക്രമം നടന്നയുടൻ ആശുപത്രിയിൽ നിന്നും 50 മീറ്റർ മാത്രം അകലെയുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും പോലീസ് ഏറെ വൈകിയാണ് എത്തിച്ചേർന്നതെന്ന് ജീവനക്കാർ ആരോപിച്ചു.
പ്രതിഷേധ സംഗമം KGMOA യൂനിറ്റ് സെക്രട്ടറി ഡോ.കിരൺ ഉദ്ഘാടനം ചെയ്തു, ആശുപത്രി സൂപ്രണ്ട് ഡോ.ഫെന്നി, ഡോ.ഫിറോസ, നഴ്സിംഗ് സൂപ്രണ്ട് സോളി ജോസഫ്, പി ആർ ഒ സൗമ്യ, എച്ച് എം സി പ്രതിനിധി കാവ്യ,
സജില, അനിൽകുമാർ തുടങ്ങിയവരും,
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ കൗസർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
പോലീസ് പിടികൂടിയ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റു രേഖപ്പെടുത്തി.