പുതുപ്പാടി: ഈങ്ങാപ്പുഴക്കും താമരശ്ശേരി ക്കുമിടയിൽ
മലോറത്ത് കെ സ് ആർ ടി സി യുടെ ടൌൺ ടു ടൗൺ സർവീസ്സായ TT ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് സ്നേഹ സൗഹൃദം കൂട്ടായ്മ മലോറവും, ബസ് പാസ്ഞ്ചേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു .
രാവിലെ തിരക്കുപിടിച്ച സമയങ്ങളിൽ
നിരവധി ദൂരദേശ യാത്രക്കാർ
ഈ സ്റ്റോപ്പിൽ യാത്ര ക്കായി കാത്തിരിക്കാറുണ്ട്, മാത്രമല്ല തിരുവമ്പാടി കോടഞ്ചേരി തുഷാരഗിരി നെല്ലിപ്പൊയിൽ എന്നീ വിനോദ സഞ്ചാര മേഘ ലയിലേക്കുള്ള എളുപ്പ വഴികൂടിയാണ് മലോറം സ്റ്റോപ്പ് , നിലവിൽ ഫാസ്റ്റ് പാസ്സഞ്ചർ ബസ്സുകൾക്ക് ഇവിടെ സ്റ്റോപ്പും സ്റ്റേജ്യും ഉണ്ട് ടി ടി ക്കു കൂടി സ്റ്റോപ്പ് അനുവദിച്ചു നൽകി ഈ മേഖലയിലെ
യാത്ര പ്രശ്നത്തിന് ഗതാഗത വകുപ്പ് മന്ത്രി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.